കൃഷ്ണമണികളില്‍ നിന്നു
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ വാക്ക്-
ദുഃഖം.
തിരിച്ചു കയറാനാകാതെ
അത് പകച്ചു നില്ക്കുന്നു.
ആരും കാണാതെ ഒളിക്കുന്നു.
അരികിലൂടെ ചോരയോഴുകുമ്പോള്
അതില്‍പ്പെടാതെ വഴിമാറുന്നു.
നിമിഷങ്ങളിലൂടെ മിടിപ്പുകള്‍ പൊങ്ങുമ്പോള്‍
രണ്ടാം പകുതിയില്‍ അതിനൊപ്പം താഴുന്നു.
ഞെരമ്പുകളില്‍ ഞെരിഞ്ഞമര്‍ന്നു
അത് പിടക്കുന്നു.
ബുദ്ധിയില്‍ നിന്നും ഏറെ അകലെ…
കാലടികളില്‍ നിന്നും അതിനും അകലെ…
ഇനി ജീവച്ഛവമായി കിടക്കുക.
മരവിച്ചു….
മരിക്കാനാകാതെ.
ഇത് നിന്റെ വിധി.
എന്റെയും.
അന്നും ആ ഗുഹകളില്‍ എകയായിരുന്നു നീ.
മറക്കാതിരിക്കുക.
യന്ത്രങ്ങള്‍ക്കു നീ ഹൃദയമിടിപ്പിനെ മാത്രം കൊടുക്കുക.
നീ എന്നും നിന്റേതു മാത്രമായിരിക്കുക.
എകയായിരിക്കുക.
നിന്നെക്കുറിച്ചുള്ള നഷ്ടബോധത്തില്‍
ഞാന്‍ പൊട്ടിച്ചിരിക്കാം, ഭ്രാന്തമായി.
നിന്നെ അറിഞ്ഞും… നിന്നെ മറന്നും…