Facebook My malayalam poems

അരനിമി

January 25, 2014

നിന്നിലെയ്ക്കുള്ള എന്‍റെയാദ്യനോട്ടം
അരനിമിയുടേതാണെങ്കിലും
അതില്‍ നാലു ഋതുക്കള്‍ വന്നുപോയതും,
മനസ്സിലെ വര്‍ഷം പെയ്തതും,
ശിശിരത്തില്‍ കൊഴിഞ്ഞോരിലയില്‍
മിഴിയസ്ത്രം കൊണ്ട് നിന്നെ വരച്ച്
അതിനെ മാറോട് ചേര്‍ത്തതും,
ഈയര നിമിയ്ക്കൊപ്പം
ഈ ജന്മം തീര്‍ന്നെങ്കിലെന്നോര്‍ത്തതും
ഇതുവരെ തോന്നാത്ത
വികാരതീവ്രതയാണ്.

അരനിമിയില്‍ ഒരു ജന്മമുള്‍ക്കൊണ്ടുവെന്നും,
ഒരു കാലടിയില്‍ ഈ ലോകം സമര്‍പ്പിച്ചുവെന്നും,
അവയില്‍ നിന്നെ പ്രതിഷ്ഠിച്ചുവെന്നുമാണ്
ഇതിന്‍റെ ഉള്ളടക്കം.

പ്രണയം
ചെറുതും ലോലവുമായ വാക്കെന്നതിനാല്‍
എന്‍റെ അരനിമി അതിലുള്‍ക്കൊള്ളുന്നതല്ല
എന്നതാണ് അടിക്കുറിപ്പ്.

Facebook comments:

Leave a Reply